തിരുവനന്തപുരം: വേനൽചൂടിന് ആശ്വാസമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടും കാറ്റോടും കൂടിയ വേനൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്. ലക്ഷദ്വീപിലും ഈ ദിവസങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കും. നാളെ തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ മഴ ലഭിക്കും. 10ന് ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ ലഭിച്ചേക്കില്ല. അതേസമയം കേരള - ലക്ഷദ്വീപ് തീരങ്ങളിൽ കാലാവസ്ഥ പ്രക്ഷുബ്ദ്ധമാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |