തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം നല്ല രീതിയിലാണെന്നും എന്നാൽ ചില സ്ഥലങ്ങളിൽ തെറ്റായ പ്രവണതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്തനംതിട്ടയിൽ തദ്ദേശ സ്ഥാപനം നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിന് സമാന്തരമായി ഒൻപത് ഇടങ്ങളിൽ കിച്ചൺ പ്രവർത്തിക്കുന്നു. ഭക്ഷണകാര്യത്തിലെ മത്സരം സ്ഥിതി വഷളാക്കും. തദ്ദേശസ്ഥാപനങ്ങൾക്കാണ് കമ്മ്യൂണിറ്റി കിച്ചൺ നടത്തുന്നതിനുള്ള അനുമതിയെന്നും ഇക്കാര്യത്തിൽ ജില്ലാഭരണകൂടം കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |