കോഴിക്കോട്: എം.പി മാരുടെ ശമ്പളം വെട്ടിക്കുറച്ചത് സ്വാഗതാർഹമെങ്കിലും രണ്ടു വർഷത്തെ പ്രാദേശിക വികസന ഫണ്ട് തിരിച്ചെടുത്ത കേന്ദ്ര സർക്കാർ തീരുമാനം ഗ്രാമങ്ങളുടെ വികസനത്തെ അട്ടിമറിക്കുന്നതാണെന്ന് എം.കെ രാഘവൻ എം.പി പ്രധാനമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല.
അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തേണ്ട കാലഘട്ടത്തിൽ അധികാര കേന്ദ്രീകരണത്തിലേക്ക് തിരിച്ചുപോകുന്ന കേന്ദ്ര സർക്കാർ നയം രാജ്യത്തിന്റെ വികസന മുരടിപ്പിന് കാരണമാകും.
നിലവിൽ മനോഹരമായ പാർലമെന്റ് മന്ദിരമുള്ളപ്പോൾ 35,000 കോടി രൂപ ചെലവിൽ പുതിയ മന്ദിരം പണിയാനുള്ള നീക്കത്തിൽ നിന്ന് എന്തുകൊണ്ട് പിന്മാറുന്നില്ല
പ്രതിവർഷം 30 ലക്ഷം കോടി ബഡ്‌ജറ്റുള്ള കേന്ദ്ര സർക്കാർ കേവലം 7970 കോടി രൂപ കണ്ടെത്താനായി എം.പി ഫണ്ട് നിറുത്തലാക്കിയത് ശരിയായില്ല.
രാജ്യത്തെ കൊവിഡ് തീവ്രബാധിത ജില്ലകളിലൊന്നായ കോഴിക്കോട്ട് ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച് മെഡിക്കൽ കോളേജിലേക്കും ജനറൽ ആശുപത്രിയിലേക്കും മെഡിക്കൽ വെന്റിലേറ്ററുകൾ സ്ഥാപിക്കാൻ 15 ലക്ഷം രൂപ എം.പി ഫണ്ടിൽ നിന്നു വകയിരുത്തിയതിനു പുറമെ ഹോസ്പിറ്റൽ സൂപ്രണ്ടുമാർ സമർപ്പിച്ച ആവശ്യങ്ങൾക്കായി 1.59 കോടി രൂപ കൂടി അനുവദിച്ചതായിരുന്നു. ഈ സാഹചര്യത്തിലാണ് ഫണ്ട് ഇല്ലാതാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |