തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാലാവധി ലോക്ക് ഡൗൺ കാലയളവിൽ തീരുന്ന സാഹചര്യമുണ്ടായാൽ നീട്ടിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വൃദ്ധസദനം പോലുള്ള സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ ജോലിയെടുക്കുന്നവർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കും.
മാദ്ധ്യമ പ്രവർത്തക പെൻഷൻ അംശാദായം അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടും
സർക്കാർ ഓഫീസുകളുടെ ദൈനംദിന പ്രവർത്തനം മുടങ്ങാതിരിക്കാൻ ക്രമീകരണം
കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലം കർഷകർ നേരിടുന്ന പരാതി പരിഹരിക്കും
വേനൽമഴ കാരണം വിളനാശം സംഭവിച്ചവരുടെ പ്രയാസങ്ങൾ പരിഹരിക്കും
കൊയ്ത്തിന് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ കളക്ടർമാർ ഇടപെടണം
പിടികൂടുന്ന വാഹനം സൂക്ഷിക്കൽ പ്രശ്നമായി മാറിയതിനാൽ പിഴ ചുമത്തി വിടും
ഉപയോഗിച്ച മാസ്കുകളും ഗ്ലൗസുകളും പൊതുനിരത്തിൽ വലിച്ചെറിയരുത്
വൈറസ് ഏറെ നേരം ഇവയിൽ തങ്ങി നിൽക്കുന്നത് ഭീഷണിയാണ്
റിസർച്ച് സ്കോളർമാരുടെ സ്കോളർഷിപ്പ് കുടിശ്ശിക വിതരണം ഉടൻ
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശമ്പളമില്ലെന്ന പരാതി പരിഹരിക്കും
പിടികൂടുന്ന മത്സ്യം കേടായതെന്ന് ഉറപ്പാക്കിയിട്ടേ തുടർ നടപടിയെടുക്കാവൂ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |