റോം/ സൂറിച്ച് : കൊവിഡ് -19 ബാധിച്ച് ഇറ്റാലിയൻ ഒളിമ്പ്യൻ ഡൊണാറ്റോ സാബിയയും (56) സ്വിസ് ഐസ് ഹോക്കി താരം റോജർ ചാപ്പോട്ടും(79) അന്തരിച്ചു.
1984ലെ ലോസാഞ്ചലസ് ഒളിമ്പിക്സിലും 88ലെ സിയോൾ ഒളിമ്പിക്സിലും 800 മീറ്റർ ഫൈനലിൽ ഒാടിയ താരമാണ് സാബിയ.84ൽ അഞ്ചാം സ്ഥാനത്തും നാലുവർഷത്തിന് ശേഷം ഏഴാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തിരുന്നത്. 1984ലെ യൂറോപ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഒളിമ്പിക് ഫൈനലിസ്റ്റാണ് സാബിയ .
1964ലെ ശീതകാല ഒളിമ്പിക്സിലടക്കം സ്വിറ്റ്സർലാൻഡിനായി നൂറിലേറെ മത്സരങ്ങൾ കളിച്ചയാളാണ് ചാപ്പോട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |