തിരുവനന്തപുരം: മത്സ്യഫെഡിലെ ജീവനക്കാർ ഒരുമാസത്തെ വേതനം സംഭാവനയായി നൽകുന്നു. ഇതിന്റെ ആദ്യ ഗഡുവായി 50 ലക്ഷം രൂപയും മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജന്റെ ഒരു മാസത്തെ ഓണറേറിയമായ 20,000 രൂപയും മുഖ്യമന്ത്രിയുടെ ഓഫീസിൽ കൈമാറി. മാനേജിംഗ് ഡയറക്ടർ ഡോ. ലോറൻസ് ഹരോൾഡ്, ഡെപ്യൂട്ടി ജനറൽ മാനേജർ പി.പി. സുരേന്ദ്രൻ അക്കൗണ്ട്സ് ഓഫീസർ ആർ. ഹരിദാസ് എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |