നിഫ്‌റ്റി 9,100 കടന്നു രൂപയ്ക്ക് നിരാശ
കൊച്ചി: സമ്പദ് ഞെരുക്കം മറികടക്കാൻ കേന്ദ്രം കൂടുതൽ സഹായപാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷകളുടെ കരുത്തിൽ ഓഹരി സൂചികകൾ ഇന്നലെ മുന്നേറി. സെൻസെക്‌സ് 1,265 പോയിന്റുയർന്ന് 31,159ലും നിഫ്‌റ്റി 363 പോയിന്റ് കുതിച്ച് 9,111ലുമാണ് വ്യാപാരം നിറുത്തിയത്. മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി എന്നിവയാണ് നേട്ടത്തിന് നേതൃത്വം കൊടുത്തത്.
അതേസമയം, ഇന്ത്യൻ റുപ്പി ഇന്നലെ ഡോളറിനെതിരെ ആടിയുലഞ്ഞു. ഒരുവേള മൂല്യം റെക്കാഡ് താഴ്‌ചയായ 76.55 വരെ എത്തി. ഓഹരി വിപണി മുന്നേറിയ കരുത്തിൽ വൈകിട്ട് രൂപ നില മെച്ചപ്പെടുത്തി. വ്യാപാരാന്ത്യം മൂല്യം 76.28.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |