ചെന്നൈ:ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങുന്നവർക്ക് വേറിട്ട ശിക്ഷ നൽകാൻ ഒരുങ്ങുകയാണ് തമിഴ്നാട് പൊലീസ്. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് പെയിന്റ് അടിക്കാനാണ് പൊലീസിന്റെ തീരുമാനം.മൊത്തത്തിലല്ല വാഹനത്തിന്റെ ചില ഭാഗങ്ങളിൽ പെയിന്റുകൊണ്ട് മാർക്കുചെയ്യാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ ഇങ്ങനെ മാർക്കുചെയ്ത് വിട്ടയക്കുന്ന വാഹനങ്ങൾ നിശ്ചിത ദിവസത്തിനുശേഷം വീണ്ടും പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ നൽകാനാണ് നീക്കം. വാഹനത്തിന്റെ മുന്നിലും പിന്നിലും മഞ്ഞ നിറത്തിലുള്ള പെയിന്റ് അടിക്കാനാണ് തീരുമാനം. പെയിന്റ് അടിച്ച വാഹനം അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ വീണ്ടും പിടിക്കപ്പെട്ടാലാണ് നടപടി ഉണ്ടാവുക.
അഞ്ച് ദിവസത്തിന് മുമ്പ് ഇത്തരം വാഹനങ്ങൾ കണ്ടാൽ ഉടമകൾക്കെതിരെ കേസെടുക്കുകയും പൊലീസ് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. പിന്നീട് ഈ വാഹനം വിട്ടുകിട്ടാൻ ഉടമ മാസങ്ങളോളം കാത്തിരിക്കേണ്ടിവരും. പദ്ധതി പൂർണമായും പ്രാവർത്തികമാകണമെങ്കിൽ പല നിറത്തിലുള്ള പെയിന്റുകൾ ഉപയോഗിക്കേണ്ടി വരും.എന്നാൽ പദ്ധതി എന്നുമുതൽ നടപ്പാക്കുമെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |