ലക്‌നൗ: ലോക്ക്ഡൗൺ കാരണം വാഹനം കിട്ടാത്തതിനാൽ, ഗർഭിണിയെ ആശുപത്രിയിലേക്ക് സൈക്കിളിൽ കൊണ്ടുപോകുന്നതിനിടെ പ്രസവിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ഗർഭിണിയെ കൊണ്ടുപോകുന്ന വഴി പ്രസവം നടന്നത്. താമസസ്ഥലത്തുനിന്നും പത്ത് കിലോമീറ്റർ അകലെ മഡ്‌നാപൂർ ഹെൽത്ത് സെന്ററിലേയ്ക്കാണ് യുവതിയുമായി ഭർത്താവ് സൈക്കിളിൽ പോയത്. ഏപ്രിൽ ഒമ്പതിന് വൈകിട്ടാണ് സംഭവം. അഞ്ചു കിലോമീറ്റേറോളം പിന്നിട്ട് ദമ്പതികൾ സിക്കന്ദർപൂരിൽ എത്തിയപ്പോഴേയ്ക്കും യുവതി പെൺകുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും റൂറൽ എസ്.പി അപർണ ഗുപ്ത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |