തിരുവനന്തപുരം : കൊവിഡ് 19 രോഗികളിൽ നൂതനമായ ബ്ലഡ് പ്ലാസ്മ ചികിത്സ നടത്താൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് ഐ.സി.എം.ആർ അനുമതി നൽകി. കൊവിഡ് ഭേദമായവരുടെ പ്ലാസ്മ ഉപയോഗിച്ച് രോഗിയെ ചികിത്സിക്കുന്ന ചികിത്സാ രീതിയാണിത് (കൺവാലസെന്റ് പ്ലാസ്മ തെറാപ്പി).
ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ മാത്രം പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ ചികിത്സയ്ക്ക് അനുമതിയുള്ളത്. രോഗികളിൽ നിന്ന് രേഖാമൂലമുള്ള സമ്മതവും ലഭിക്കണം. അതിന്റെ അടിസ്ഥാനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ എന്ന നിലയിലായിരിക്കും ചികിത്സ നടത്തുകയെന്ന് ശ്രീചിത്ര ഡയറക്ടർ ഡോ. ആശാ കിഷോർ പറഞ്ഞു. അഞ്ച് സർക്കാർ മെഡിക്കൽ കോളേജുകളിലെയും കൊവിഡ് ക്ലിനിക്കുകൾ ഇതിൽ പങ്കാളികളാകുമെന്നു അവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |