ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നടപ്പുവർഷം (2020-21) 1.1 ശതമാനമായി കുറഞ്ഞേക്കാമെന്ന് എസ്.ബി.ഐയുടെ റിപ്പോർട്ട്. 2018-19ൽ 6.1 ശതമാനമായിരുന്നു വളർച്ച. 2019-20ൽ ഇത് 4.1 ശതമാനമാകുമെന്നാണ് അനുമാനം. അഞ്ചു ശതമാനം വളരുമെന്നായിരുന്നു കൊവിഡിന് മുമ്പുള്ള പ്രതീക്ഷ. ലോക്ക് നീട്ടിയതുമൂലം പ്രതീക്ഷിക്കുന്ന സമ്പദ്‌നഷ്‌ടം 21.1 ലക്ഷം കോടി രൂപയാണെന്നും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |