മുംബയ്: ലോക്ക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ ബാങ്ക് വായ്‌പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൂന്നുമാസ മോറട്ടോറിയം കോർപ്പറേറ്റ് കമ്പനികൾക്ക് 2.1 ലക്ഷം കോടി രൂപയുടെ ആശ്വാസം നൽകും. മാർച്ച് മുതൽ മേയ് വരെയുള്ള വായ്‌പാ തിരിച്ചടവിനാണ് മോറട്ടോറിയം. ഇക്കാലയളവിലെ വായ്‌പാ തിരിച്ചടവ് ഒഴിവാകുന്നതോടെ, 2.1 ലക്ഷം കോടി രൂപ കമ്പനികളുടെ പക്കൽ തന്നെ ഉണ്ടാകും.
ധനകാര്യേതര രംഗത്തെ 100 മേഖലകളിലെ 9,300 കമ്പനികളുടെ വിശദാംസങ്ങളുമായി റേറ്രിംഗ് ഏജൻസിയായ ക്രിസിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. വലിയ വായ്‌പാ ബാദ്ധ്യതകളുള്ള ഊർജം, ടെലികോം, അടിസ്ഥാനസൗകര്യം, വളം, ടെക്‌സ്‌റ്റൈൽസ് മേഖലകൾക്കാണ് മോറട്ടോറിയം ആശ്വാസമാകുന്നത്. ലോക്ക്‌ഡൗണിൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും മറ്റും ഇവർക്ക് ഈ പണം ഉപയോഗിക്കാനാകും. അതേസമയം താരതമ്യേന ചെറിയ തിരിച്ചടവ് ബാദ്ധ്യതകളുള്ള ഐ.ടി കൺസൾട്ടിംഗ്, വാഹന നിർമ്മാണ കമ്പനികൾക്ക് മോറട്ടോറിയം പ്രയോജനപ്പെടില്ലെന്നും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |