പത്തനംതിട്ട: കൊടുമണിൽ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി അഖിലിന്റെ (16) മൃതദേഹം പ്രതികളായ പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ട് പുറത്തെടുവിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി. സുരേഷ് സ്വമേധയാ കേസെടുത്തു. സംസ്‌കാരശൂന്യമായ നടപടിയാണിതെന്ന് കമ്മിഷൻ വിലയിരുത്തി. കുഴിച്ചിട്ടിരുന്ന മൃതദേഹം കുട്ടികൾ പുറത്തെടുക്കുന്ന ചിത്രം മാദ്ധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി, ജില്ല പൊലീസ് മേധാവി, ജില്ല കളക്ടർ, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |