തിരുവനന്തപുരം: വിവിധ ജില്ലകളിൽ എൻ.സി.സി സൈനിക് വെൽഫയർ വകുപ്പിൽ കാറ്റഗറി നമ്പർ 282/18 വിജ്ഞാപന പ്രകാരം എൽ.ഡി ടൈപ്പിസ്/ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് വിമുക്തഭടന്മാർക്ക് മാത്രം സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ മേയ് 4 ന്ചേർന്ന കമ്മിഷൻയോഗം തീരുമാനിച്ചു. 2020 ജനുവരിയിൽ നടന്ന വകുപ്പുതല പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2020 ജൂലായിലെ വിജ്ഞാപനത്തിൽ, ജനുവരി 2020 ലെ വിജ്ഞാപന പ്രകാരം അവശേഷിക്കുന്ന പരീക്ഷകൾക്ക് അപേക്ഷിച്ചവർക്ക് ഫീസിളവ് നൽകി പരിഗണിക്കും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 81/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒഫ്താൽമോളജി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 286/18 വിജ്ഞാപന പ്രകാരം ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (യു.പി.സ്കൂൾ-തസ്തികമാറ്റം), കൊല്ലം എറണാകുളം കാസർകോട് ജില്ലകളിൽ ആയുർവേദകോളേജുകളിൽ കാറ്റഗറി നമ്പർ 117/19, 118/19, 119/19 വിജ്ഞാപന പ്രകാരം ഫാർമസിസ്റ്റ്ഗ്രേഡ് 2 ആയുവേദ ഒന്നാം എൻ.സി.എ അഭിമുഖം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |