ന്യൂഡൽഹി: ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമായ ഇന്ത്യ കഴിഞ്ഞമാസം ഇറക്കുമതി ചെയ്‌തത് വെറും 50 കിലോ. 99.9 ശതമാനമാണ് ഇടിവ്. കഴിഞ്ഞ മൂന്നു പതിറ്രാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണിത്. 2019 ഏപ്രിലിൽ 110.18 ടണ്ണായിരുന്നു ഇറക്കുമതി.
കൊവിഡും ലോക്ക്ഡൗണും മൂലം വിമാന സർവീസുകൾ നിലച്ചതും കടകൾ പൂർണമായി അടഞ്ഞുകിടന്നതിനാൽ ഡിമാൻഡ് ഇല്ലാതിരുന്നതും ഇറക്കുമതി ഇടിവിന് കാരണമായി. 28.4 ലക്ഷം ഡോളറാണ് (21.5 കോടി രൂപ) കഴിഞ്ഞമാസത്തെ ഇറക്കുമതിച്ചെലവ്. 2019 ഏപ്രിലിലെ ചെലവ് 397 കോടി ഡോളറായിരുന്നു (30,000 കോടി രൂപ).
2020 ജനുവരി-മാർച്ചിൽ ഇറക്കുമതി 36 ശതമാനം കുറഞ്ഞിരുന്നു. 11 വർഷത്തിനിടെ ഒരു ത്രൈമാസത്തിൽ കുറിക്കുന്ന ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണിത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം ജനുവരി-മാർച്ചിൽ ഇന്ത്യയിലെ സ്വർണ ഡിമാൻഡ് 159 ടണ്ണിൽ നിന്ന് 101.9 ടണ്ണിലേക്കാണ് താഴ്‌ന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |