ന്യൂഡൽഹി: മുൻനിര സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക്, എഫ്.എം.സി.ജി കമ്പനിയായ ഐ.ടി.സി എന്നിവയിലെ ഓഹരി പങ്കാളിത്തം പൂർണമായി വിറ്രൊഴിയാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ പരമ്പരാത വരുമാന മാർഗങ്ങൾ അടഞ്ഞതിനാലാണ്, ധനസമാഹരണത്തിന് പുതിയ വഴി തേടുന്നത്.
അടുത്തയാഴ്‌ചയോടെ വിറ്റൊഴിയൽ പൂർണമാക്കാനാണ് നീക്കം. സ്‌പെസിഫൈഡ് അണ്ടർടേക്കിംഗ് ഒഫ് യൂണിറ്ര് ട്രസ്‌റ്ര് ഒഫ് ഇന്ത്യ (എസ്.യു.യു.ടി.ഐ) മുഖേന ഐ.ടി.സിയിൽ 7.94 ശതമാനവും ആക്‌സിസ് ബാങ്കിൽ 4.69 ശതമാനവും ഓഹരികളാണ് സർക്കാരിനുള്ളത്. ഇന്നലത്തെ ഓഹരിവില കണക്കാക്കിയാൽ, സർക്കാരിന്റെ കൈവശമുള്ള ഓഹരികളുടെ മൊത്തം മൂല്യം 22,123 കോടി രൂപയാണ്. ഇതിനുപുറമേ, പൊതുമേഖലാ ഓഹരി വില്പനയിലൂടെ 2.10 ലക്ഷം കോടി രൂപ നടപ്പുവർഷം സമാഹരിക്കാൻ സർക്കാർ ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |