തിരുവനന്തപുരം: ഒരുവാതിൽകോട്ടയിൽ അന്യസംസ്ഥാന തൊഴിലാളികളും പൊലീസും തമ്മിൽ നടന്ന സംഘർഷത്തിലുണ്ടായ കല്ലേറിൽ സി.ഐയ്ക്ക് പരിക്ക്. തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ടുകൊണ്ട് 670 തൊഴിലാളികൾ പ്രതിഷേധിക്കാനെത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇതിനിടെ ഇവർ പൊലീസുകാരുടെ നേർക്ക് കല്ലെറിയുകയും ചെയ്തു. തുടർന്നാണ് പേട്ട സി.ഐയുടെ തലയ്ക്ക് പരിക്കേറ്റത്. മറ്റ് ജില്ലകളിൽ നിന്നുമുള്ള തൊഴിലാളികൾ മടങ്ങിപോയിട്ടും തിരുവനന്തപുരത്തു നിന്നുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു കനത്ത മഴയ്ക്കിടയിലും ഇവർ പ്രതിഷേധവുമായി എത്തിയത്.
തങ്ങൾ കഴിയുന്ന ക്യാമ്പുകളിൽ പലരും അസുഖങ്ങളുമായി ബുദ്ധിമുട്ടുകയാണെന്നും ഇവർ പറയുന്നു. പ്രതിഷേധം കടുത്തതോടെ പൊലീസ് ഇവരുമായി ചർച്ച നടത്തുകയും വിഷയത്തിൽ നടപടി എടുക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതോടെ തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |