ഗായികയും ജീവിത പങ്കാളിയുമായ അഭയ ഹിരൺമയിയോടൊപ്പമുള്ള പ്രണയാർദ്ര ചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. ‘എന്റെ നിലനിൽപ്പിന്റെ കാരണം നീയാണ്’ -എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം പങ്കുവച്ചത്. വിവാഹിതരല്ലെങ്കിലും അദ്ദേഹവും ഗായിക അഭയ ഹിരണ്മയിയും ഒൻപത് വർഷങ്ങളായി ഒരുമിച്ചു ജീവിക്കുന്നവരാണ്. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ സുന്ദര നിമിഷങ്ങൾ ഇടയ്ക്കിടയ്ക്ക് ഇരുവരും പങ്കുവയ്ക്കാറുമുണ്ട്.ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് അഭയ, താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു.
ഗോപി സുന്ദറിന്റെ സംഗീതത്തിൽ അഭയ ചില സിനിമകളിൽ പാടിയിട്ടുണ്ട്. 2017ൽ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ഗോപി സുന്ദർ ഈണമിട്ട 'കോയിക്കോട്' എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2006ൽ നോട്ട്ബുക്ക് എന്ന സിനിമയിലൂടെയായിരുന്നു പശ്ചാത്തല സംഗീതം ചെയ്തുകൊണ്ട് ഗോപി സുന്ദറിന്റെ സിനിമാ പ്രവേശം. ഫ്ലാഷ് എന്ന സിനിമയിലെ പാട്ടുകളാണ് ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ചത്. ശേഷം ബിഗ് ബി, അൻവർ, ഉസ്താദ് ഹോട്ടൽ, സൗണ്ട് തോമ, എബിസിഡി, 1983, ഹൗ ഓൾഡ് ആർ യു, ബാംഗ്ലൂർ ഡെയ്സ്, ചാർളി, പുലിമുരുകൻ, മധുരരാജ, ഉയരെ, ഷൈലോക്ക് തുടങ്ങി നിരവധി സിനിമകൾക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവുമൊക്കെ നിർവ്വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |