പയ്യോളി: മൊബൈൽ ഗെയിമുകളുടെ തള്ളിച്ചയ്ക്കിടെ വായനാശീലം മറന്ന കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് വീണ്ടും കൈപിടിച്ച് നടത്താനും വായന പ്രോത്സാഹിപ്പിക്കാനുമായി ഇരിങ്ങൽ പി.കെ. കുഞ്ഞുണ്ണിനായർ സ്‌മാരക വായനശാല ആൻഡ് ലൈബ്രറി പുസ്തകവണ്ടിയുമായെത്തുന്നു. ഇതിന്റെ ഭാഗമായി പയ്യോളി നഗരസഭയിലെ 3, 4, 5 വാർഡുകൾ കേന്ദ്രീകരിച്ച് ക്രമീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞു. ആദ്യം കുട്ടികൾക്കായി രജിസ്ട്രേഷൻ എപ്പെടുത്തും. തുടർന്ന് ഏഴ് ഭാഗങ്ങളിൽ നിന്നായി കുട്ടികളിൽ നിന്ന് ലീഡർമാരെ തിരഞ്ഞെടുത്ത് പുസ്തകവണ്ടി വരുന്ന സമയവും ദിവസവും അറിയിക്കും. ലീഡർമാർ കുട്ടികൾക്ക് അറിയിപ്പ് നൽകും. കുട്ടികൾ വണ്ടിക്കരികിലെത്തി പുസ്തകം തിരഞ്ഞെടുക്കാം.
പുസ്തകവണ്ടിയുടെ യാത്രയ്ക്ക് ഇന്നലെ തുടക്കമായി പയ്യോളി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.വി. ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. രാജൻ, കെ. ജയകൃഷ്ണൻ, കെ. നാസർ, ജയൻ മൂരാട് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |