ഇലന്തൂർ: പനിയെ തുടർന്ന് ഇലന്തൂരിൽ മരണമടഞ്ഞ രണ്ട് പേരുടെ സ്രവങ്ങൾ പരിശോധനയ്ക്കയച്ചു. ഇലന്തൂർ കല്ലുഴത്തിൽ പ്രസന്നബാബുവിന്റെ ഭാര്യ സത്യമ്മ (65) ഇന്നലെ കോഴഞ്ചേരി ആശുപത്രിയിൽ വച്ച് മരണമടഞ്ഞിരുന്നു. പനിയും ശ്വാസതടസവുമുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ന്യുമോണിയ ബാധിച്ചതായും കണ്ടെത്തിയിരുന്നു. ഉച്ചയോടെ ഹൃദയാഘതാമുണ്ടായി മരിക്കുകയായിരുന്നു. കൊവിഡ് സംശയത്തിൽ സ്രവങ്ങൾ പരിശോധനയ്ക്ക് എടുത്തശേഷം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയലേക്ക് മാറ്റി. ഇന്ന് വൈകിട്ടോ നാളെയോ ഫലം ലഭിച്ചേക്കും.
എന്നാൽ, സത്യമ്മ മരിച്ചത് സാധാരണ പനിമൂലമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.എം.ഒയുടെ ചുമതലയുളള ഡോ. സി.എസ്.നന്ദിനി പറഞ്ഞു.
ഇലന്തൂരിൽ താമസിക്കുന്ന ബിഹാറി യുവാവ് ഇന്നലെ പനിയെ തുടർന്ന് മരിച്ചു. ഇയാളുടെ സ്രവവും പരിശോധനയ്ക്കെടുത്തു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |