കോഴിക്കോട്: സ്വദേശത്തേക്ക് ശ്രമിക് സ്പെഷ്യൽ ട്രെയിനിൽ ഇതിനകം കോഴിക്കോട്ട് നിന്ന് യാത്ര തിരിച്ചത് 7,365 അന്യസംസ്ഥാന തൊഴിലാളികൾ.
ലോക്ക് ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ വിവിധ ജില്ലകളിൽ കുടുങ്ങിയവരിൽ ഇവർ കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ വഴി ആറു ട്രെയിനുകളിലായാണ് നാട്ടിലേക്ക് മടങ്ങിയത്. വിവിധ സംസ്ഥാനങ്ങളിലേക്ക് വരുംദിവസങ്ങളിലും കോഴിക്കോട് നിന്നു ശ്രമിക് സ്പെഷ്യലുണ്ടാവും.
ജാർഖണ്ഡ്, ബീഹാർ സംസ്ഥാനങ്ങളിലേക്ക് രണ്ടു വീതം ട്രെയിനും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് ഓരോ ട്രെയിനുമാണ് ഇതിനിടയിൽ സർവീസ് നടത്തിയത്.
നാലു സംസ്ഥാനങ്ങളിലേക്കുമായി കോഴിക്കോട് ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നുള്ള 5762 തൊഴിലാളികളുണ്ടായിരുന്നു. മധ്യപ്രദേശിലേക്ക് മലപ്പുറം ജില്ലയിൽ നിന്നുള്ള 358 തൊഴിലാളികളും കണ്ണൂരിൽ നിന്നുള്ള 449 തൊഴിലാളികളും കോഴിക്കോട് വഴിയാണ് തിരിച്ചത്.
ജാർഖണ്ഡിലേക്ക് 489 പേരും രാജസ്ഥാനിലേക്ക് 307 പേരുമടക്കം വയനാട് ജില്ലയിൽ നിന്നുള്ള 796 അന്യസംസ്ഥാന തൊഴിലാളികളും നാട്ടിലേക്ക് ട്രെയിൻ കയറിയത് കോഴിക്കോട്ട് നിന്നാണ്.
നാട്ടിലേക്ക് മടങ്ങിയവർ
ജാർഖണ്ഡ് - 2649
ബീഹാർ - 2279
മധ്യപ്രദേശ് - 1138
രാജസ്ഥാൻ - 1299
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |