കൊട്ടാരക്കര: കൊവിഡ് കാലത്തെ ജനകീയ ഇടപെടലുകൾക്കൊപ്പം മാസ്ക് നിർമ്മാണത്തിലും സജീവമാണ് കൊട്ടാരക്കരയുടെ എം.എൽ.എ പി. ഐഷാപോറ്റി. വീട്ടിലുള്ളവർക്കുവേണ്ടിയാണ് ആദ്യം മാസ്ക് നിർമ്മിച്ചുതുടങ്ങിയത്. എം.എൽ.എയും ഭർത്താവും മകളുമടക്കം ഈ മാസ്കുകളാണ് ആഴ്ചകളായി ഉപയോഗിക്കുന്നത്. ഒപ്പം ക്ളർക്കിനും ഡ്രൈവർക്കും നൽകി. പിന്നീടാണ് കൂടുതൽ സമയം കണ്ടെത്തി മാസ്ക് നിർമ്മാണം വിപുലമാക്കിയത്.
വിവിധ ആവശ്യങ്ങൾക്കായി തന്നെ കാണാനെത്തുന്നവർക്കെല്ലാം ഈ മാസ്ക് കൈമാറുന്നുണ്ട്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ സാമൂഹിക അടുക്കളകളിലും സേവന പ്രവർത്തനങ്ങൾ നടക്കുന്നിടങ്ങളിലുമൊക്കെ ഐഷാപോറ്റി സജീവമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തുക സമാഹരിക്കുകയും ചെയ്തു. പൊലീസിനും സന്നദ്ധ പ്രവർത്തകർക്കുമൊക്കെ മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തിരുന്നു. അതൊക്കെ ഓരോ വ്യക്തികളും സംഘടനകളും എം.എൽ.എ വഴി വിതരണം ചെയ്തതാണ്. എന്നാൽ സ്വന്തമായി എന്തുകൊണ്ട് നിർമ്മിച്ചുകൂടായെന്ന ചിന്തയിലാണ് മാസ്ക് നിർമ്മാണത്തിന് തുടക്കമിട്ടതെന്നും എം.എൽ.എ പറഞ്ഞു.
തുണി വാങ്ങി വെട്ടി, വീട്ടിലെ തയ്യൽ മെഷീനിൽ മാസ്ക് നിർമ്മിക്കുന്നത് ഇപ്പോൾ ഒരു രസാനുഭവമായും മാറിയിട്ടുണ്ട്. മറ്റുള്ളവരും സ്വന്തമായി മാസ്ക് നിർമ്മിക്കാൻ തയ്യാറാകണം. പണം ലാഭിക്കാൻ മാത്രമല്ല, വൃത്തിയും ഗുണമേന്മയുമുള്ള മാസ്ക് ഉപയോഗിക്കാനും അത് ഉപകരിക്കും.
പി.ഐഷാപോറ്റി എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |