തിരുവനന്തപുരം : ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ 219 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തി. 130പുരുഷന്മാരും 89 സ്ത്രീകളുമാണ് എത്തിയത്. തമിഴ് നാട്ടിൽ നിന്ന് 182 പേരും കർണാടകയിൽ നിന്ന് 26 പേരും പോണ്ടിച്ചേരിയിൽ നിന്ന് 7 പേരും ഡൽഹിയിൽ നിന്ന് 4 പേരുമാണ്. റെഡ് സോണിലുള്ളവർ 101 പേരാണ്. ഇവരിൽ 96പേരെ വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. വീട്ടിൽ സൗകര്യമില്ലെന്നറിയിച്ചതിനെ തുടർന്ന് 5 പേരെ മാർ ഇവാനിയോസ് കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു. ഇതിൽ 187 പേർ തിരുവനന്തപുരത്തുള്ളവരാണ്. കൊല്ലം- 7, പത്തനംതിട്ട - 7, ആലപ്പുഴ- 1, കോട്ടയം - 5, എറണാകുളം - 7, തൃശൂർ - 3, കണ്ണൂർ - 2 എന്നിങ്ങനെയാണ് മറ്റുള്ളവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |