കിളിമാനൂർ:കൊവിഡ് പ്രതിസന്ധിയും കാലവർഷക്കെടുതിയും വിലക്കുറവും റബർ കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഒരിടവേളയ്ക്ക് ശേഷം റബർ കർഷകർ പ്രതീക്ഷയോടെ ടാപ്പിംഗ് ആരംഭിച്ചെങ്കിലും ആയുസുണ്ടായില്ല. മറ്റു കൃഷികൾ മാറ്റിവച്ച് ഏക്കർ കണക്കിന് റബർ വച്ച തോട്ടം ഉടമകളും ഇതിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളികളും എന്തു ചെയ്യണമെന്നറിയാതെ കണ്ണീരൊഴുക്കുകയാണ്. കുരുമുളക്, തെങ്ങ്, മറ്റു കാർഷിക വിളകൾ എല്ലാം ഉപേക്ഷിച്ചാണ് റബർ കൃഷിയിലേക്ക് പലരും ഇറങ്ങിയത്.ആദ്യ നാളുകളിൽ ആദായവും ഉണ്ടായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്ഥിതി മാറി.വിദേശ രാജ്യങ്ങളിൽ നിന്ന് റബർ ഇറക്കുമതി ചെയ്തതും സർക്കാർ റബറിന് താങ്ങുവില നിശ്ചയിക്കാത്തത്തും ദുരിതത്തിന് ആക്കം കൂട്ടി. ഒാരോ പുതിയ സീസൺ തുടങ്ങുമ്പോഴും ആയിരക്കണക്കിന് രൂപയാണ് ചില്ല്, ചിരട്ട, കയർ എന്നീ ഇനങ്ങളിൽ ചെലവാകുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയം കാരണം വളരെ കുറച്ച് ദിനങ്ങൾ മാത്രമായിരുന്നു ടാപ്പിംഗിന് കിട്ടിയിരുന്നത്. അത്തരം പ്രതിസന്ധികൾ ഇത്തവണ പരിഹരിക്കാം എന്നു കരുതി ടാപ്പിംഗ് തുടങ്ങിയവർക്ക് ഇപ്പോൾ കൂലി പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്.
ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റബർ മരങ്ങൾക്ക് വിശ്രമം നൽകും
മേയ് മാസത്തോടെ ടാപ്പിംഗ് ആരംഭിക്കും
മഴക്കാലമായതിനാൽ ടാപ്പിംഗ് നടക്കില്ല.
റബർ ഉത്പാദക യൂണിറ്റുകൾ ബാരലിൽ റബർ കറ സ്വീകരിക്കുന്നുണ്ട്
കർഷകന് ഇത് വഴി ഷീറ്റ് ആക്കാതെ തന്നെ റബർ കറ നൽകാനാകും.
ഒരു മരം ടാപ്പിംഗ് കൂലി - 1. 50 - 2 രൂപ നിരക്കിൽ
നൂറു റബർ മരം ഉള്ള കർഷകന് ലഭിക്കുന്ന ഷീറ്റ് 5-6.
2019 -ൽ ഈ സമയം ഷീറ്റിന്റെ വില 140 - 150.
ഇപ്പോൾ - 80-85.
റബർ കറ- 200 ലിറ്ററിന് 5000 രൂപ വരെ
പ്രതികരണം:- ടാപ്പിംഗ് തൊഴിലാളിക്ക് കൂലി കൊടുക്കാൻ മാത്രമേ നിലവിലെ അവസ്ഥയിൽ കഴിയാറുള്ളൂ. സ്വന്തമായി ടാപ്പിംഗ് നടത്തിയാലും അദ്ധ്വാനത്തിന്റെ ഫലം പോലും ലഭിക്കുന്നില്ല. പല കർഷകരും റബറിന് ചുവട്ടിൽ കുരുമുളക് വള്ളികൾ പടർത്തി തുടങ്ങി.
-തുളസി, തേജസ്, റബർ കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |