കൊച്ചി: മഴമൂലം ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് മലങ്കര ജലനിരപ്പ് ഉയരുന്നു, ഡാം ഷട്ടർ നാളെ രാവിലെ തുറക്കും: ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി കളക്ടർ ഷട്ടറുകൾ നാളെ രാവിലെ തുറക്കും. രാവിലെ ആറു മണിക്കാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുക. 20 സെന്റി മീറ്റർ വീതമാണ് മൂന്ന് ഷട്ടറുകളും തുറക്കുന്നത്. 42 മീറ്ററാണ് മലങ്കര ഡാമിന്റെ സംഭരണശേഷി. ശനിയാഴ്ചയോടെ ഡാമിന്റെ ജലനിരപ്പ് 41.64 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു.
തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെ ഒഴുക്ക് ശക്തിപ്പെടാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, കണ്ണൂർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടുണ്ട്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. മെയ് 18ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |