തളിപ്പറമ്പ്: സാമൂഹിക അകലം പാലിക്കാത്തവരെ നിരീക്ഷിക്കാനും ശബ്ദസന്ദേശം നൽകാനുള്ള ജില്ലയിലെ ആദ്യത്തെ കൺട്രാൾ റൂം തളിപ്പറമ്പ് മാർക്കറ്റിന് സമീപത്തെ പബ്ളിക് ലൈബ്രറി കെട്ടിടത്തിൽ തുറന്നു. മാർക്കറ്റ് റോഡിലും പച്ചക്കറി മത്സ്യ മാർക്കറ്റുകളും കച്ചവട സ്ഥാപനങ്ങളും പരിസരങ്ങളും തത്സമയം നിരീക്ഷിക്കാനാണ് കൺട്രോൾ റൂം തുറന്നത്. പൊലീസും തളിപ്പറമ്പ് നഗരസഭയും ചേർന്നാണ് കാമറകളും ശബ്ദ സംവിധാനങ്ങളുമുളള കൺട്രോൾ റൂം ഒരുക്കിയത്.
കൺട്രോൾ റൂമിൽ രണ്ട് സി.പി.ഒമാരെ മുഴുവൻ സമയ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. മാർക്കറ്റ് റോഡ്, പച്ചക്കറി മത്സ്യ മാർക്കറ്റുകളും പരിസരങ്ങളിലുമായി 13 കാമറകളും ശബ്ദ സംവിധാനങ്ങളുമാണ് സ്ഥാപിച്ചിട്ടുളളത്. കാമറാ ദൃശ്യങ്ങളിലൂടെ ആളുകൾ കൂടി നിൽക്കുന്നതോ, മറ്റ് നിർദ്ദേശങ്ങൾ ലംഘിക്കുന്നതോ ശ്രദ്ധയിൽപെട്ടാൽ ഉടൻ കൺട്രോൾ റൂമിൽ നിന്ന് മൈക്കിലൂടെ മുന്നറിയിപ്പ് നൽകും. ഇത് പാലിക്കാതെ വന്നാൽ വയർലസ് വഴി ഡ്യൂട്ടിയിലുളള പൊ ലീസുകാർക്ക് നിർദ്ദേശം നൽകി കടയുടമയെ കൺട്രോൾ റൂമിലേക്ക് എത്തിച്ച് കേസ് ചാർജ്ജ് ചെയ്യും. കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്കും വ്യാപാരികൾക്കുമുളള മുന്നറിയിപ്പ് മൈക്കിലൂടെ നൽകികൊണ്ടിരിക്കും.
ബൈറ്റ്
തളിപ്പറമ്പ് സബ്ഡിവിഷനിലെ 10 പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളും ആശ്രയിക്കുന്നത് തളിപ്പറമ്പ് മാർക്കറ്റിനെയാണ്. ഇവിടെയെത്തുന്ന ആളുകൾ മുഴുവൻ സമയവും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും കടയുടമകൾ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുക ഏറെ ശ്രമകരമാണ്.. ഇത് ലഘൂകരിക്കുന്നതിനായാണ് കൺട്രോൾ റൂം ഒരുക്കിയത്. ജില്ലയിലെ മാർക്കറ്റുകളിൽ തളിപ്പറമ്പിലാണ് ആദ്യമായി തത്സമയം നിരീക്ഷണ സംവിധാനം നിലവിൽ വരുന്നത്-
തളിപ്പറമ്പ് ഡിവൈ.എസ്.പി
ടി.കെ.രത്നകുമാർ
തളിപ്പറമ്പ് നഗരസഭാ ചെയർമാൻ അളളാംകുളം മഹമ്മൂദും ഡിവൈ.എസ്.പി ടി.കെ.രത്നകുമാറും മൈക്കിലൂടെ പൊതുജനങ്ങൾക്കും വ്യാപാരികൾക്കുമുളള ആദ്യ മുന്നറിയിപ്പ് നൽകി കൺട്രോൾ റൂം ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |