തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സി.എം.ഡി എം.പി.ദിനേശിന്റെ കാലാവധി വീണ്ടും നീട്ടാൻ സർക്കാർ തീരുമാനിച്ചു. പുതിയ സി.എം.ഡിയെ നിയമിക്കുന്നതുവരെയോ, അടുത്ത ഒരു വർഷത്തേക്കോ ആണ് തുടരാൻ അനുവദിച്ചിരിക്കുന്നത്. കൊച്ചിയിലെ ഡി.ഐ.ജിയായിരുന്നു എം.പി.ദിനേശ് 2019 ഫെബ്രുവരി എട്ടിനാണ് കെ.എസ്.ആർ.ടി.സി എം.ഡിയായത്. ഔദ്യോഗിക കാലാവധി ആ വർഷം മേയ് 31ന് അവസാനിക്കുന്നെങ്കിലും തുടരാനുള്ള അഭ്യർത്ഥനയുമായി സർക്കാരിനെ സമീപിച്ചിരുന്നു. തുടർന്ന് ഒരു വർഷം കൂടി നീട്ടി നൽകിയതോടൊപ്പം ചെയർമാൻ സ്ഥാനവും കൂടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |