ന്യൂഡൽഹി: കോവിഡ് രോഗനിർണയത്തിനായി പുതുക്കിയ പരിശോധനാ മാനദണ്ഡങ്ങൾ ഐ.സി.എം.ആർ പുറത്തിറക്കി. 9 വിഭാഗങ്ങളിലുള്ളവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. ആർ.ടി - പി.സി.ആർ പരിശോധനയാണ് നടത്തേണ്ടതെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.
1.കഴിഞ്ഞ രണ്ടാഴ്ച കാലയളവിൽ വിദേശയാത്ര നടത്തിയ രോഗലക്ഷണളുള്ള വ്യക്തി.
2.കൊവിഡ് രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരിൽ രോഗലക്ഷണമുള്ള എല്ലാവരും
3. രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവർത്തകരടക്കമുള്ള പ്രതിരോധ പ്രവർത്തകർ
4. കടുത്ത ശ്വാസകോശ അണുബാധയുള്ള എല്ലാ രോഗികളും
5. രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും സമ്പർക്കത്തിൽ വന്ന് അഞ്ചു മുതൽ പത്തുദിവസത്തിനുള്ളിൽ ഒരു പരിശോധന നടത്തണം
6.ഹോട്ട് സ്‌പോട്ടുകളിലും കണ്ടെയൻമെന്റ് സോണുകളിലും രോഗലക്ഷണമുള്ള എല്ലാവരെയും
7.പുറത്തുനിന്ന് വന്നവർ, കുടിയേറ്റ തൊഴിലാളികൾ എന്നിവരിൽ രോഗലക്ഷമുള്ളവർ ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തണം
8.മറ്റെന്തെങ്കിലും രോഗത്തിന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിൽ കോവിഡ് രോഗലക്ഷണമുള്ള എല്ലാവരെയും
9.കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഗർഭിണികൾ അടക്കം അടിയന്തര ശ്രദ്ധ ആവശ്യമായവർക്ക് ചികിത്സ വൈകിക്കരുത്.
എന്നാൽ മുകളിൽ പറഞ്ഞ എട്ട് വിഭാഗങ്ങളിൽപ്പെട്ടവരാണെങ്കിൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |