ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് എട്ടാഴ്‌ചക്കാലം ചിറക് മടക്കിയിരുന്ന വിമാനക്കമ്പനികളിൽ, സാമ്പത്തികമായി പ്രതിസന്ധിയിലായവ നിലനിൽപ്പിനായി പുതുവഴികൾ തേടിയേക്കും. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ രക്ഷാപാക്കേജിൽ വിമാനക്കമ്പനികളുടെ സമ്പദ്‌ഞെരുക്കം മറികടക്കാൻ ആനുകൂല്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കൂടുതൽ വ്യോമപാത തുറന്നുകൊടുക്കുമെന്നും ഇന്ത്യയെ എയർക്രാഫ്‌റ്ര് അറ്റകുറ്റപ്പണി-നവീകരണങ്ങളുടെ ഹബ്ബ് ആക്കി മാറ്റുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇവ ദീർഘകാലത്തിൽ മാത്രമേ വിമാനക്കമ്പനികൾക്ക് നേട്ടം നൽകൂ. കൂടുതൽ വ്യോമപാത തുറക്കുന്നത്, പറക്കൽച്ചെലവ് 40 ശതമാനം കുറയാൻ സഹായിക്കും. അറ്റകുറ്റപ്പണികൾക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ചെലവ് ചരുകുക്കാനും ഹബ്ബായി മാറുന്നതിലൂടെയും കഴിയും.
സ്‌പൈസ് ജെറ്ര് പോലുള്ള ചെറു വിമാനക്കമ്പനികളാണ് ലോക്ക്ഡൗണിൽ വരുമാനമില്ലാതെ പ്രതിസന്ധിയിലായത്. കമ്പനിയുടെ ആസ്‌തി ഇപ്പോൾ, കടക്കെണി മൂലെ നെഗറ്രീവ് 850 കോടി രൂപയാണ്. യെസ് ബാങ്കിനെ എസ്.ബി.ഐ ഏറ്രെടുത്ത മാതൃകയിൽ, വലിയ നിക്ഷേപകരെ കൊണ്ട് കമ്പനിയെ ഏറ്രെടുപ്പിക്കുക മാത്രമാണ് സ്‌പൈസ് ജെറ്ര് പോലെ പ്രതിസന്ധിയിലായ കമ്പനികൾക്ക് മുന്നിലെ വഴിയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം 9,000 രൂപയ്ക്കുമേൽ കരുതൽ ധനമുള്ള ഇൻഡിഗോയ്ക്ക്, ലോക്ക്ഡൗണിലെ പ്രതിസന്ധി എളുപ്പം മറികടക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |