കാസർകോട്: രണ്ട് കാസർകോട് സ്വദേശികൾ ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു.
ഉപ്പള ഫിർദൗസ് നഗറിലെ അബ്ദുല്ല സലാല ഹമീമ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനീഫ് (33) ഷാർജാ അൽ ഖാസിമി ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് മരണപ്പെട്ടത്. ഷാർജ വിമാനത്താവളത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷസീൻ. സഹോദരൻ: ആസിഫ്.
തളങ്കര സ്വദേശിയും കണ്ണൂർ കണ്ണാടിപ്പറമ്പിൽ താമസക്കാരനുമായ പി.പി. അബ്ദുൽ ബഷീർ (45)തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. സുബ്ഹി നിസ്‌കാരത്തിനു ശേഷം താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: നസീമ കണ്ണാടിപ്പറമ്പ്. മക്കൾ: തസ്നി, തബ്ഷീറ, ഹസ്സൻ, ഹുസൈൻ, അദ്നാൻ. സഹോദരങ്ങൾ: അഷ്റഫ് ഗസാലി (സലൂൺ ). മജീദ് ചെർക്കള, റസാഖ് പുതിയതെരു, പാത്തിബി കാഞ്ഞിരോട്, കുഞ്ഞാമിന ചെർളടുക, താഹിറ മൊഗ്രാൽ പുത്തൂർ, പരേതരായ അബ്ദുൽ റഹിമാൻ മധൂർ, അബ്ദുള്ള.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |