തിരുവനന്തപുരം: മൊബൈൽ ആപ്ളിക്കേഷൻ ഏറെക്കുറെ സജ്ജമായ പശ്ചാത്തലത്തിൽ ബിവറേജസ് കോർപ്പറേഷൻ ഒൗട്ട്ലെറ്റുകളും ബാർ കൗണ്ടറുകളും നാളെ (വ്യാഴം) മുതൽ വെർച്വൽ ക്യൂ സംവിധാനം വഴി മദ്യം വിതരണം ചെയ്യാൻ സാദ്ധ്യത. മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ആപ്പിന്റെ പ്രവർത്തനക്ഷമതാ പരിശോധന ഇന്ന് പൂർത്തിയാകും.
യൂ വൈഫ് എന്ന പേരിൽ ആപ്പ് പ്ളേ സ്റ്റോറിൽ ഉൾപ്പെടുത്താനുള്ള നടപടി ഇന്നലെ പൂർത്തിയാക്കി. ഈ പേര് പിന്നീട് മാറ്റും.
ബെവ്കോയ്ക്കും കൺസ്യൂമർഫെഡിനുമുള്ള 301 ഷോപ്പുകളുടെ പട്ടിക ആപ്പിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. കൗണ്ടർ തുറക്കുന്ന 601 ബാറുകളെ ഉൾപ്പെടുത്തുന്ന നടപടി ഇന്ന് പൂർത്തിയാകും.
ആപ്പ് പൂർണസജ്ജമായാൽ മദ്യശാലകൾ തുറക്കുന്നതിന് തടസമില്ലെന്ന് ബെവ്കോ എം.ഡി സ്‌പർജൻ കുമാർ പറഞ്ഞു. നാളെ മദ്യശാലകൾ തുറക്കണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഒൗട്ട്‌ലെറ്റുകൾ അണുവിമുക്തമാക്കിയിട്ടുണ്ട്. ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനുള്ള സർക്കുലർ ബെവ്കോ ഇന്ന് ഇറക്കിയേക്കും.
ബാറുകൾക്കും
20 % കമ്മിഷൻ
ഔട്ട്‌ലെറ്റുകൾ വഴി മദ്യം വിൽക്കുമ്പോൾ ബെവ്കോയ്ക്ക് 20 ശതമാനം കമ്മിഷൻ ലഭിച്ചിരുന്നു. ബാർ കൗണ്ടറുകൾ വഴി ഔട്ട്‌ലെറ്റിലെ അതേവിലയ്ക്ക് മദ്യം വിൽക്കുമ്പോൾ ഈ കമ്മിഷൻ ബാറുകൾക്കും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |