ലോക്ക് ഡൗൺ മൂലം അടച്ചിട്ട രാജ്യത്ത് ദാരിദ്ര്യം വർദ്ധിക്കുകയാണ്. അതിന് ഏറ്റവും വലിയ തെളിവാണ് രാജസ്ഥാനിൽ നിന്നും പുറത്ത് വന്ന ദൃശ്യങ്ങൾ. വിശപ്പ് സഹിക്കാൻ വയ്യാതെ ചത്ത നായയെ തിന്നാൻ ശ്രമിക്കുന്ന വ്യക്തിയാണ് ദൃശ്യത്തിലുള്ളത്. രാജസ്ഥാനിലെ ജയ്പൂരിലെ ഹൈവേയിൽ നിന്നുള്ള വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് കഴിഞ്ഞു.
നായയെ ഭക്ഷണമാക്കാൻ ശ്രമിക്കുന്ന വ്യക്തിയെ സഹായിക്കാൻ കാറിലെത്തിയ ഒരാൾ ശ്രമിക്കുന്ന മറ്റൊരു വീഡിയോ ഉൾപ്പെടെയാണ് പുറത്ത് വന്നത്. കാറിലെത്തിയവർ ഇയാൾക്ക് ഭക്ഷണവും വെള്ളവും സംഘടിപ്പിച്ച് നൽകുന്നുണ്ട്.
താൻ ഡൽഹിയിലേക്ക് പോകുകയാണ്. ഈ വേളയിലാണ് ഒരാൾ ചത്ത നായയെ തിന്നുന്നത് കണ്ടത്.ഉടൻ കാർ നിർത്തി കൈയ്യിലുള്ള ഭക്ഷണം നല്‍കിയെന്നും കാറിലുള്ള വ്യക്തി വീഡിയോയിൽ പറയുന്നതും കേൾക്കാം. എന്നാൽ, സംഭവം നടന്ന സ്ഥലം കൃത്യമായി എവിടെയും പറയുന്നില്ല. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ശ്രമം നടത്തിവരികയാണ്.ഇതിൽ പലരും മതിയായ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഷ്ടപ്പെടുകയാണ്. നൂറ് കണക്കിന് കിലോ മീറ്ററുകളാണ് ഇവർ നടന്നുൾപ്പെടെ മറികടക്കാൻ ശ്രമിക്കുന്നത്.രാത്രിയും പകലുമായി നടന്ന് നാടണയാൻ ശ്രമിക്കുന്ന തൊഴിലാളികളുടെ ചിത്രങ്ങൾ കഴിഞ്ഞദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |