കൊച്ചി : ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ. ഹരിലാൽ സർവീസിൽ നിന്ന് വിരമിച്ചു. ഒന്നാം കോടതിയിൽ ഇന്നലെ നടന്ന യാത്രഅയപ്പ് ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
കായംകുളം കണ്ടല്ലൂർ സ്വദേശിയായ കെ. ഹരിലാൽ 2011 നവംബറിലാണ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്. കായംകുളം എം.എസ്.എം കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം കേരള ലാ അക്കാഡമിയിൽ നിന്ന് നിയമബിരുദവും നേടി 1986ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. കായംകുളം മുൻസിഫ് കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 1998ൽ ഹൈക്കോടതിയിലേക്ക് പ്രാക്ടീസ് മാറ്റി. 2004 - 2006 ൽ സീനിയർ ഗവ. പ്ളീഡറും 2009 - 2011 ൽ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസലുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |