യു.എൻ: ഇന്ത്യയും ചൈനയും തമ്മിൽ അനുദിനം രൂക്ഷമാകുന്ന അതിർത്തി തർക്കത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട് ഐക്യരാഷ്ട്ര സഭ.
ഇന്ത്യയും ചൈനയും തമ്മിൽ ഉടലെടുത്തിരിക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ് ആവശ്യപ്പെട്ടു. സംഘർഷം വർദ്ധിക്കുന്ന തരത്തിൽ യാതൊരു നടപടിയും ഇരുഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ഇരുരാജ്യങ്ങൾക്കും താത്പര്യമുള്ള ആളിനെ മദ്ധ്യസ്ഥനാക്കുന്ന കാര്യം പരിഗണിക്കണമെന്നും ഗുട്ടേറസ് പറഞ്ഞു.
' ആരാണ് മദ്ധ്യസ്ഥത വഹിക്കേണ്ടതെന്ന് ഇരുരാജ്യങ്ങൾക്കും തീരുമാനിക്കാം. അക്കാര്യത്തിൽ യു.എന്നിന് പ്രത്യേക അഭിപ്രായങ്ങളൊന്നുമില്ല. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും കൂടുതൽ പിരിമുറുക്കമുണ്ടാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നുവെന്നും" ഗുട്ടേറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |