ശബരിമല: പ്രതിഷ്ഠാ വാർഷിക ദിന പൂജകൾക്കായി ശബരിമലക്ഷേത്ര നട മെയ് 31 ന് വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിക്കും.ജൂൺ 1നാണ് പ്രതിഷ്ഠാ വാർഷിക ദിനം. അന്ന് പുലർച്ചെ 5 മണിക്ക് നടതുറക്കും. തുടർന്ന് അഭിഷേകവും പതിവ് പൂജകളും നടക്കും.അതേ സമയം കൊവിഡിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.പൂജകൾക്കും ചടങ്ങുകൾക്കും ശേഷം ജൂൺ1 ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഭക്തർക്ക് ഓൺലൈൻ വഴി വഴിപാടുകൾ നടത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പിന്നീട് മിഥുന മാസ പൂജകൾക്കായി ജൂൺ 14ന് വൈകുന്നേരം നട തുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |