മുംബൈ: 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ കൊവിഡ് മൂലം ജീവൻ നഷ്ടമായത് 116 പേർക്ക്. കൊവിഡ് രോഗം കണ്ടെത്തിയതിന് ശേഷം ഒറ്റദിവസം ഇത്രയും പേർ മരണപ്പെടുന്നത് ഇതാദ്യമായാണ്. മരണസംഖ്യ ഉയരുന്നതിന് പുറമേ സംസ്ഥാനത്ത് രോഗവ്യാപനനിരക്കും വർദ്ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു.
2682 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് രോഗം കണ്ടെത്തിയത്. ഇതോടെ കൊവിഡ് രോഗികളുടെ ആകെ എണ്ണം 62228 ആയി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 2098 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം ഗുജറാത്തിലും സമാനമായ അവസ്ഥയാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 372 പേരെയാണ് കൊവിഡ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 16,000ലേക്ക് അടുക്കുകയാണ്.
ഗുജറാത്തിൽ 15944 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ 8609 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, 980 പേർ രോഗബാധ മൂലം മരണത്തിന് കീഴങ്ങിയെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |