SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.09 AM IST

പ്രതിഷ്ഠാ വാർഷികദിനം ഇന്ന് , ശബരിമല നട തുറന്നു

Increase Font Size Decrease Font Size Print Page
01-sabarimala

ശബരിമല: പ്രതിഷ്ഠാ വാർഷിക ദിന പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്നലെ വൈകിട്ട് 5ന് തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലും വിളക്കുകൾ തെളിച്ചു. മറ്റുചടങ്ങുകൾ ഒന്നുമുണ്ടായിരുന്നില്ല. പ്രതിഷ്ഠാ വാർഷിക ദിനമായ ഇന്ന് പുലർച്ചെ 5 ന് നടതുറക്കും. തുടർന്ന് അഭിഷേകവും പതിവ് പൂജകളും നടക്കും. രാത്രി 7.30 ന് ഹരിവരാസനം പാടി നടഅടയ്ക്കും. ലോക്ക് ഡൗൺ കണക്കിലെടുത്ത് ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഓൺലൈൻ വഴി വഴിപാടുകൾ നടത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. മിഥുന മാസ പൂജകൾക്കായി ജൂൺ 14ന് വൈകിട്ട് നട തുറക്കും.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER