ബംഗളുരു: നഗരത്തിലെ പദ്രയയണപുര വാർഡിലെ സാമാജിതൻ ഇമ്രാൻ പാഷയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനതാദൾ (എസ്) അംഗമായ പാഷ ആശുപത്രിയിലേക്ക് പോകും മുൻപ് ഇയാളെ യാത്രയാക്കാൻ നിരവധി ജനങ്ങളെത്തി. അവരെ നോക്കി കൈവീശിയാണ് ആംബുലൻസിലേക്ക് ഇമ്രാൻ പാഷ കയറിയത്. സാമൂഹിക അകലം പാലിക്കാത്തതിന് ഇമ്രാൻ പാഷക്കെതിരെ ബംഗളുരു സിറ്റി പൊലീസ് കേസെടുത്തു.
കൊവിഡ് ബാധയുണ്ടെന്ന് അറിയാമായിരുന്നിട്ടും സാമാജികനായ ഇമ്രാൻ പാഷ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് ജഗജീവൻറാംനഗർ പൊലീസ് ഓഫീസർ കുറ്രപ്പെടുത്തി. തന്റെ അണികളെ കൈവീശിക്കാണിക്കുന്ന പാഷയുടെ വീഡിയോയ്ക്ക് സമൂഹമാദ്ധ്യമങ്ങളിൽ വൻ വിമർശനമാണ് ലഭിച്ചത്. ബംഗളുരു നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണിൽ പെടുന്ന വാർഡാണ് പദരയണപുര. ഇന്നലെ വൈകുന്നേരം വരെ 67 പുതിയ കേസുകളാണ് ഇവിടെയുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |