നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ 3 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 78 ആയി. ചെന്നൈയിൽ നിന്ന് വന്ന ആനന്ദ നാടാർകുടി 67 വയസുകാരി, 39 വയസുകാരൻ, ചെന്നൈയിൽ നിന്ന് വന്ന തേങ്ങാപട്ടണം സ്വദേശിയായ 15 വയസുകാരൻ എന്നിവർക്കാണ് രോഗം . ഇവരെ ആശാരിപ്പള്ളം ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ജില്ലയിൽ ഇതു വരെ 32 പേരാണ് രോഗമുക്തി നേടിയത്. ആശാരിപ്പള്ളം ആശുപത്രിയിൽ 44 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ രണ്ട് പേരാണ് ഇതുവരെ മരിച്ചത്.
|