തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളിലെ സംരംഭക താത്പര്യം മനസിലാക്കാനും തുടർജീവനോപാധി കണ്ടെത്താൻ സഹായിക്കാനുമായി വ്യവസായ വകുപ്പ് വിവരശേഖരണം നടത്തും. ഇതിനായി സജ്ജീകരിച്ച പോർട്ടലിന്റെ (www.industry.kerala.gov.in) ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. പ്രവാസികളുടെ താത്പര്യങ്ങൾ തിരിച്ചറിഞ്ഞ് സഹായിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
പോർട്ടലിൽ പ്രവാസികൾക്ക് അവരെ കുറിച്ചുള്ള വിശദവിവരങ്ങൾ ഓൺലൈനായി നൽകാം. അടിസ്ഥാന വിവരങ്ങളോടൊപ്പം സംരംഭക താത്പര്യമുളള മേഖലയെ കുറിച്ചുള്ള വിവരങ്ങളും പദ്ധതിയുടെ വിശദാശംങ്ങളും രേഖപ്പെടുത്താം. നൈപുണ്യമുള്ള മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക്, വ്യവസായ വകുപ്പ് ആരംഭിക്കുന്ന സ്‌കിൽഡ് എന്റർപ്രെണർ സെന്റർ പദ്ധതിയിലും ചേരാം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രൂപീകൃതമായ സൊസൈറ്റികളിൽ അവർക്ക് അംഗത്വവും ലഭിക്കും. കെൽട്രോണാണ് ഓൺലൈൻ സൗകര്യം സജ്ജമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |