ന്യൂയോർക്ക്: ലോകത്ത് കൊവിഡ് രോഗികൾ 65 ലക്ഷം പിന്നിട്ടു. 3.85 ലക്ഷത്തിലധികം പേർ മരിച്ചു. അമേരിക്കയിലാണ് കൂടുതൽ രോഗികൾ. 19 ലക്ഷം പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മരണം ഒരു ലക്ഷത്തി എണ്ണായിരം കവിഞ്ഞു. അമേരിക്കയിൽ പുതുതായി ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകളും ആയിരത്തി ഒരുനൂറിലധികം മരണവും റിപ്പോർട്ട് ചെയ്തു.
കൊവിഡ് മരണത്തിന്റേയും രോഗികളുടേയും പ്രതിദിന കണക്കിൽ അമേരിക്കയെ കടത്തി വെട്ടി ബ്രസീൽ. ബ്രസീലിൽ ഇന്നലെ മാത്രം 27,263 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,232 പേർ ഇന്നലെ മരിച്ചു. അമേരിക്കയിൽ ഇത് യഥാക്രമം, 21,882 ഉം 1134 ഉം ആണ്. ബ്രസീലിൽ ആകെ മരണം 31,309. രോഗികൾ - അഞ്ച് ലക്ഷത്തിലധികം. റഷ്യയിൽ ഇപ്പോഴും ദിനംപ്രതി 8000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. രോഗികൾ നാല് ലക്ഷം. മരണ- 5,215. അതേസമയം, ലോകത്ത് ആകെ രോഗികളുടെ എണ്ണം 65 ലക്ഷത്തിലേക്ക് അടുക്കുകയാണ്.
ബ്രിട്ടണിൽ കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിൽ വീണ്ടും 324 മരണം.ന്യൂന പക്ഷ വിഭാഗങ്ങൾക്കിടയിൽ രോഗ സാധ്യത കൂടുതലെന്ന പഠന റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു.
അതിർത്തികൾ തുറന്ന് ഇറ്റലി
യൂറോപ്പിൽ നിന്നുള്ള സഞ്ചാരികൾക്കായി രാജ്യാതിർത്തികൾ തുറന്ന് ഇറ്റലി. രാജ്യത്തെ സാമ്പത്തിക സ്ഥിതി പിടിച്ച് നിറുത്താനായാണിത്. രാജ്യത്തേക്ക് എത്തുന്ന യൂറോപ്പിൽ നിന്നുള്ള സഞ്ചാരികൾക്ക് ക്വാറന്റൈൻ പാലിക്കേണ്ടതില്ലെന്നും രാജ്യത്ത് എവിടേയും ഇവർക്ക് സന്ദർശിക്കാമെന്നും വിശദമാക്കിയാണ് അതിർത്തികൾ തുറക്കുന്നത്. ഇന്ന് മുതൽ യൂറോപ്പിൽ നിന്നുള്ള സഞ്ചാരികൾക്ക് പ്രവേശനാനുമതിയുണ്ടെന്നാണ് ബി.ബി.സി റിപ്പോർട്ട്. റോം, മിലാൻ, നേപ്പിൾസ് വിമാനത്താവളങ്ങൾ പഴയത് പോലെ അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കും. ഹീത്രുവിൽ നിന്നും മാഞ്ചെസ്റ്ററിൽ നിന്നുമുള്ള വിമാനങ്ങൾ ഇന്നെത്തും.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കടക്കം ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധനം ജർമ്മനി 15 ന് പിൻവലിക്കും.
കിർഗിസ്ഥാൻ ആഭ്യന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കാനരുങ്ങുന്നു.
സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇറ്റലി പിൻവലിച്ചു.
ന്യൂസിലാൻഡ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. അടുത്തയാഴ്ചയോടെ സാമൂഹിക നിയന്ത്രണ നിയമങ്ങളും പിൻവലിച്ചേക്കാം.
കൊവിഡ് ചികിത്സയ്ക്കായി റെംഡേസിവിർ മരുന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ദക്ഷിണ കൊറിയ.
ബ്രിട്ടനിലേക്ക് വരുന്നവർക്ക് എട്ട് മുതൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |