ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്‌മ നിരക്ക് 2018 ജൂലായ് - 2019 ജൂൺ കാലയളവിൽ 5.8 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. 2017-18ലെ സമാന കാലയളവിൽ നിരക്ക് 6.1 ശതമാനമായിരുന്നു. തൊഴിൽ പങ്കാളിത്ത നിരക്ക് 36.9 ശതമാനത്തിൽ നിന്ന് 37.5 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. തൊഴിൽ ജനസംഖ്യാനിരക്ക് 34.7 ശതമാനത്തിൽ നിന്ന് 35.3 ശതമാനമായും ഉയർന്നുവെന്ന് സ്‌റ്രാറ്രിസ്‌റ്രിക്‌സ് മന്ത്രാലയത്തിന്റെ വാർഷിക സർവേ റിപ്പോർട്ട് വ്യക്തമാക്കി.
നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനത്തിൽ നിന്ന് 7.7 ശതമാനത്തിലേക്കും ഗ്രാമങ്ങളിലെ നിരക്ക് 5.3 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനത്തിലേക്കും കുറഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലും സ്‌ത്രീ തൊഴിലാളികളുടെ എണ്ണത്തിലും വർദ്ധനയുണ്ട്. സ്‌ത്രീതൊഴിലാളികളുടെ മൊത്തം വർദ്ധന 18.6 ശതമാനമായി ഉയർന്നു. 2017-18ൽ ഇത് 17.5 ശതമാനമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |