അമേരിക്കയിലെ കറുത്ത വർഗക്കാരുടെ പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിൽ വലിയ പങ്കു വഹിച്ചയാളാണ് റോസ ലൂയിസ് മക്കോളി പാർക്ക്സ്. ആധുനിക കാലഘട്ടത്തിലെ പൗരാവകാശ പ്രവർത്തനങ്ങളുടെ അമ്മ (Mother of the Modern-Day Civil Rights Movement) എന്നാണ് അമേരിക്കൻ കോൺഗ്രസ് ഇവരെ വിശേഷിപ്പിച്ചത്. 1955ൽ ബസിൽ യാത്ര ചെയ്യവെ, വെള്ളക്കാരന് സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ വിസമ്മതിച്ചതിനാൽ റോസയെ അറസ്റ്റഅ ചെയ്തു. വംശീയമായ വേർതിരിവ് നിലനിറുത്തുന്നത് ഉദ്ദേശിച്ച് നടപ്പാക്കപ്പെട്ടിരുന്ന ജിം ക്രോ നിയമങ്ങളുടെ ലംഘനത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. ഇതിനെത്തുടർന്ന് മാർട്ടിൻ ലൂഥർ കിംഗിന്റെ നേതൃത്വത്തിൽ സംഘടിക്കപ്പെട്ട മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരം, കറുത്ത വർഗ്ഗക്കാരുടെ പൗരാവകാകാശങ്ങൾക്കുവേണ്ടി അമേരിക്കൻ ഐക്യ നാടുകളിൽ നടന്ന ഏറ്റവും വലിയ സമരങ്ങളിൽ ഒന്നായിരുന്നു. പിന്നീട് മോണ്ട്ഗോമറിയിലെ ബസുകളിൽ വെള്ളക്കാർക്കായി പ്രത്യേകസീറ്റുകൾ നീക്കിവക്കുന്നത് നിറുത്തലാക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |