കോഴിക്കോട്: ലോക്ക് ഡൗണിനെ തുടർന്ന് മാലിന്യ പ്രവാഹം നിലച്ചതോടെ പുനഃർജന്മം നേടുകയാണ് കോഴിക്കോട്ടെ കനോലി കനാൽ. പൂർണമായി മാലിന്യമുക്തമായില്ലെങ്കിലും കനാലിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉയർന്നെന്നാണ് റിപ്പോർട്ട്. ലോക്ക് ഡൗണിനെ തുടർന്ന് അന്തരീക്ഷമലിനീകരണം കുറഞ്ഞതിനൊപ്പം ജലാശയങ്ങളിലും മാറ്റമാണുണ്ടായി. സി.ഡബ്ലിയു.ആർ.ഡി.എമ്മിന്റെ പഠനപ്രകാരം കനാലിലെ വെള്ളത്തിൽ ഓക്‌സിജന്റെ അളവും കൂടി. കൊവിഡിന് മുമ്പും ശേഷവും നടത്തിയ പരിശോധനയിൽ മാലിന്യത്തിന്റെ തോതും കുറഞ്ഞു. ജനുവരിയിലും മേയിലുമാണ് വെള്ളം പരിശോധിച്ചത്.
നടപടി തുടരും
ഇപ്പോഴത്തെ കണക്കുകൾലാം മലിനീകരണ നിയന്ത്രണബോർഡിന്റെ അനുവദനീയമായ പരിധിയ്‌ക്കുള്ളിൽ വരുന്നതാണ്. കനാലിന്റെ കല്ലായ് മുതൽ എരഞ്ഞിക്കൽ വരെയുള്ള ഭാഗങ്ങളിൽ നിന്നാണ് വെള്ളം ശേഖരിച്ചത്. ഓപറേഷൻ കനോലി കനാലിന്റെ തുടർഘട്ടങ്ങളിൽ പരിശോധിച്ചപ്പോൾ തന്നെ വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി കണ്ടിരുന്നു. അതുകഴിഞ്ഞും കനാൽ ശുചീകരണം തുടരുന്നുണ്ട്.
ഓക്സിജന്റെ അളവ് ഇങ്ങനെ
ജനുവരിയിൽ- ഒരു ലിറ്റർ വെള്ളത്തിൽ 1.674.2 മില്ലീഗ്രാം ഓക്‌സിജൻ
മേയിൽ- ഒരു ലിറ്ററിൽ 5.33 മില്ലീഗ്രാം ഓക്‌സിജൻ
മാറ്റങ്ങൾ നിരവധി
വെള്ളത്തിലെ ബയോകെമിക്കൽ ഓക്‌സിജൻ 0.27 മുതൽ 8.2 മില്ലീഗ്രാം ആയി കുറഞ്ഞു
ജനുവരിയിൽ ഇത് 41.12 ആയിരുന്നു
100 മില്ലിയിൽ ഒരിടത്ത് ഒഴികെയുള്ള സാമ്പിളുകളെല്ലാം 500ന് മുകളിലായിരുന്നു
ഇപ്പോൾ കോളിഫോം ഒരിടത്തൊഴികെ മറ്റിടത്തെല്ലാം 500ൽ താഴെ
പി.എച്ച് മൂല്യം 7.14 ആയിരുന്നത് 8.6 ആയി
5.59 വരെയാണ് മലിനീകരണനിയന്ത്രണബോർഡിന്റെ മാനദണ്ഡം
'ലോക്ക് ഡൗണിൽ മാലിന്യം ഒഴുക്കിവിടുന്നതും നിക്ഷേപിക്കുന്നതും കുറഞ്ഞതുകൊണ്ടാണ് ഇപ്പോൾ ഗുണനിലവാരം ഉയരാൻ കാരണം. ഇത് നല്ലമാറ്റമാണ് ".
- ഡോ. പി.എസ്. ഹരികുമാർ, സി.ഡബ്ലിയു.ആർ.ഡി.എം വാട്ടർ ക്വാളിറ്റി ഡിവിഷൻ മേധാവി, സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്ര്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |