തിരുവനന്തപുരം: ഹാരിസൺ കമ്പനി അനധികൃതമായി കൈവശം വച്ച് ബിലീവേഴ്‌സ് ചർച്ചിന് കൈമാറിയ 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ പണം നൽകി വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ ആരോപിച്ചു.
വിമാനത്താവള നിർമ്മാണത്തിന് ഉപാധികളില്ലാതെ സർക്കാരിന് എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നിരിക്കെ ,ബിലീവേഴ്‌സ് ചർച്ചിന് പണം നൽകുന്നത് ഗൂഢാലോചനയാണ്. വ്യാജരേഖ ചമച്ചാണ് ഹാരിസൺ ഭൂമി കൈമാറിയതെന്ന് രാജമാണിക്യത്തിന്റെ റിപ്പോർട്ടും, മറ്റു കമ്മിഷൻ റിപ്പോർട്ടുകളും ശരി വയ്ക്കുന്നു. ബിലീവേഴ്‌സ് ചർച്ച് ഈ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ കക്ഷിയല്ല. അനധികൃത ഭൂമി ഏറ്റെടുത്ത് ,ഭൂമിയില്ലാത്ത വനവാസികൾക്ക് ഉൾപ്പെടെ നൽകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |