കൊല്ലം: സംസ്ഥാനത്ത് കൊല്ലം സ്വദേശികളായ 197 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 84 പേർ രോഗമുക്തരായി. 112 പേർ നിലവിൽ ചികിത്സയിലുണ്ട്.
മാർച്ച് 27ന് ദുബായിൽ നിന്ന് മടങ്ങിയെത്തിയ പ്രാക്കുളം സ്വദേശിക്കാണ് ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. അന്യദേശങ്ങളിൽ നിന്ന് ആളുകൾ മടങ്ങിയെത്തുന്നതുവരെ വളരെ കുറച്ച് പോസിറ്റീവ് കേസുകളെ റിപ്പോർട്ട് ചെയ്തിരുന്നുള്ളു. പ്രവാസികളുടെയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും മടങ്ങിവരവ് ആരംഭിച്ചതോടെയാണ് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചത്. ജില്ലയിൽ സമ്പർക്കത്തിലൂടെ വ്യാപകമായി ഇതുവരെ രോഗം പടർന്നിട്ടില്ല. എന്നാൽ പത്തോളം പേർക്ക് എവിടെ നിന്നാണ് രോഗം പടർന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്നവരെല്ലാം അധികം വൈകാതെ മടങ്ങുന്നുണ്ടെങ്കിലും ഉറവിടമറിയാത്ത പോസിറ്റീവ് കേസുകൾ ആശങ്ക ഉയർത്തുന്നുണ്ട്.
കാവനാട് സ്വദേശിയാണ് കൊവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചത്. മരിച്ചതിന് ശേഷം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വൃദ്ധന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരെയെല്ലാം പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിക്കുന്നത്.
കൊവിഡ് സ്ഥിരീകരിച്ചത്: 197
രോഗം ഭേദമായത്: 84
മരണം: 1
ആദ്യമായി രോഗം സ്ഥിരീകരിച്ചത്: മാർച്ച് 27ന്
ഏറ്റവും കൂടുതൽ കൊവിഡ് കേസ്: 19 പേർക്ക് (ഈമാസം 6ന്)
ഈയാഴ്ചയിലെ കൊവിഡ് സ്ഥിരീകരണം
15-4
16-4
17-14
18-13
19-17
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |