തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ അനുവദിച്ച ഭക്ഷ്യധാന്യത്തിൽ ഒരു ഭാഗവും സ്വകാര്യ മില്ലുകളിലേക്ക് കടത്തിയതായി സിവിൽ സപ്ളൈസ് വകുപ്പിന് വിവരം ലഭിച്ചു. എൻ.എഫ്.എസ്.എ ഡിപ്പോകളിൽ സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പും കേടായതിനെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ദ്ധ സമിതി ഇതും പരിശോധിക്കും.
മേയിൽ 1166.52 മെട്രിക് ടൺ അരിയും 3,49,994 കിലോഗ്രാം ആട്ടയുമാണ് വിതരണത്തിന് നൽകിയത് .. ഇതിൽ നിന്നാണ് മില്ലുകളിലേക്ക് കടത്തിയതെന്നാണ് മദ്ധ്യകേരളത്തിൽ നിന്നും ലഭിച്ച പരാതി.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം അന്യസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്. റേഷൻക ടകൾ വഴിയായിരുന്നില്ല വിതരണം. ജില്ലാഭരണകൂടവും തൊഴിൽവകുപ്പുമാണ് വിതരണത്തിന് മേൽനോട്ടം വഹിച്ചത്.
ആധാർ നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തിയാണ് ആദ്യനാളുകളിൽ അരിയും മറ്റും അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകിയിരുന്നത്. പിന്നീട് കോൺട്രാക്ടർമാർ മുഖേനയായി വിതരണം. അവർ നൽകുന്ന ലിസ്റ്റിലെ തൊഴിലാളി നാട്ടിലേക്ക് മടങ്ങിയാലും ലിസ്റ്റിൽ പേരു കാണും. ഭൂരിഭാഗം തൊഴിലാളികളും മടങ്ങിപ്പോയതോടെ, ഈ മാസം തട്ടിപ്പ് നടക്കാതായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |