
തിരുവനന്തപുരം: ജനുവരി ഒന്നു മുതൽ നടത്താൻ തീരുമാനിച്ചിരുന്ന റേഷൻ കടകൾ അടച്ചിട്ടുകൊണ്ടുള്ള സമരം മാറ്റിവച്ചതായി ഓൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവർ പറഞ്ഞു. ഇന്നലെ റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി മന്ത്രി ജി.ആർ.അനിൽ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരത്തിൽ പിന്മാറുന്നതെന്ന് ഇവർ അറിയിച്ചു. റേഷൻ വ്യാപാരികളുടെ ക്ഷേമനിധി, വേതന വർദ്ധന എന്നവയിൽ ഉറപ്പുകിട്ടി.
റേഷൻ വ്യാപാരികൾ
75 വയസുവരെ
ലൈസൻസി
തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് ലൈസൻസിയായി തുടരാനുള്ള പ്രായ പരിധി 70ൽ നിന്ന് 75 ആക്കി ഉയർത്തി സർക്കാർ ഉത്തരവ്. നിലവിൽ 75 കഴിഞ്ഞവർത്ത് കടയുടെ ലൈസൻസ് അനന്തരാവകാശിക്ക് കൈമാറാനുള്ള സമയ പരിധി ജനുവരി 20 ആക്കി. ഇതിനകം കൈമാറിയില്ലങ്കിൽ ലൈസൻസ് റദ്ദാക്കും. വിൽപ്പനക്കാരന് ലൈസൻസ് കൈമാറണമെങ്കിൽ 10 വർഷത്തെ പ്രവൃത്തി പരിചയം വേണമായിരുന്നു. അത് 6 വർഷമായി കുറച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |