കൊല്ലം: സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈനായി അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ പിന്നാക്ക വിഭാഗ വികസന വകുപ്പിന് ജൂലായ് 31 നകം ലഭ്യമാക്കണം.
അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകൾ ഓൺലൈൻ ഡേറ്റാ എൻട്രിക്ക് ശേഷം ലഭ്യമാകുന്ന ലിസ്റ്റിന്റെ പ്രിന്റ്ഔട്ട് ബന്ധപ്പെട്ട ഡി.ഇ.ഒ/എ.ഇ.ഒ മാരും മേലൊപ്പോട് കൂടി പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. അർഹമായ തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യും. വിവരങ്ങൾ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിലും ഇ ഗ്രാന്റ്‌സ് പോർട്ടലിലും ലഭിക്കും. ഫോൺ: 04842983130, 2429130.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |