തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകമാനമായി 47 പേർ പൊലീസ് പിടിയിൽ. ഓപ്പറേഷൻ 'പി ഹണ്ട്' എന്ന പേരിൽ നടത്തിയ പരിശോധനയിൽ 89 കേസുകൾ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 143 ഉപകരണങ്ങളും പിടിച്ചെടുത്തു.
കേരളത്തിലാകമാനമായി നടത്തിയ റെയ്ഡിലാണ് ഐ.ടി രംഗത്തുള്ളവരും ഉയർന്ന ജോലിയുള്ളവരും ഉൾപ്പടെയുള്ളവർ പിടിയിലായത്. അടച്ചുപൂട്ടൽ കാലത്ത് കുട്ടികൾക്കെതിരെയുള്ള ഓണ്‍ലൈൻ അതിക്രമങ്ങൾ കൂടുന്നതായി കേരളാ സൈബർ ഡോമും കേരളാ പോലീസിന്റെ കൗണ്ടറിംഗ് ചൈൽഡ് സെക്ഷ്വൽ എക്സപ്ലോയിറ്റേഷൻ വിഭാഗവുംകണ്ടെത്തിയിരുന്നു.
ഇതേത്തുടർന്നുള്ള നിരീക്ഷണങ്ങൾക്കൊടുവിലാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പരിശോധന നടത്താനായി നിർദേശം നൽകിയത്. ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ 117 സംഘങ്ങൾ സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തുകയായിരുന്നു.
മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ. പരിശോധനയിൽ ലഭിച്ച വീഡിയോകളിൽ പലതും സംസ്ഥാനത്തുള്ള ആറു വയസു മുതൽ 15 വരെയുള്ള കുട്ടികളുടേതാണെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |